¡Sorpréndeme!

ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു | വധു ആര്?? | filmibeat Malayalam

2018-01-18 14,299 Dailymotion

ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷന്റെ കരിയര്‍ പൂര്‍ണ വിജയമായിരുന്നെങ്കിലും കുടുംബ ബന്ധത്തിന് തീരെ ആയുസ് കുറവായിരുന്നു. 2000 ല്‍ ബോളിവുഡ് നടന്‍ സഞ്ജയ് ഖാന്റെ മകള്‍ സൂസന്നെ ഖാനുമായി വിവാഹം കഴിച്ച ഹൃത്വിക് 2014 ല്‍ ആ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ സാധാരണ എല്ലാവരെയും പോലെ വേര്‍പിരിയലിന് ശേഷം ശത്രുക്കളെ പോലെ പെരുമാറാന്‍ ഇരുവരും തയ്യാറല്ലായിരുന്നു.നല്ല സുഹൃത്തുക്കളായി മക്കള്‍ക്ക് വേണ്ടി ജീവിക്കാന്‍ താരങ്ങള്‍ തീരുമാനിച്ചിരുന്നു. അവധി ആഘോഷങ്ങള്‍ക്കും മറ്റ് പാര്‍ട്ടികളിലും കുടുംബം ഒന്നിച്ച് പങ്കെടുക്കാനെത്തിയിരുന്നു. അതിനിടെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. മുന്‍ഭാര്യയെ ഹൃത്വിക് വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ബോളിവുഡിലെ വേര്‍പിരിഞ്ഞ താരദമ്പതികളില്‍ ഒരാളാണ് ഹൃത്വിക് റോഷന്‍. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകന്‍ പോവുകയാണെന്നാണ് പറയുന്നത്. വധു മറ്റാരുമല്ല മുന്‍ ഭാര്യയായിരുന്ന സൂസന്നെ ഖാന്‍ തന്നെയാണെന്നാണ്.
Hrithik Roshan to marry Sussanne Khan again